• Mon. Dec 23rd, 2024

ന്യൂസിലാൻഡിൽ ഇന്ത്യക്കാർക്ക് ജോലി നേടാനുള്ള എളുപ്പ വഴി; തൊഴിൽ വിസകളെ പറ്റി അറിയാം

Byadmin

Nov 18, 2023 #Job, #Newzealand

സമീപ വർഷങ്ങളിൽ ഇന്ത്യക്കാരുടെ കുടിയേറ്റത്തിന്റെ പുതിയ ഇടമാണ് ന്യൂസിലൻഡ്. ഏറ്റവും പുതിയ സെൻസസ് പ്രകാരം ന്യൂസിലാൻഡിലെ ഏറ്റവും മികച്ച ഒമ്പത് കുടിയേറ്റ ഗ്രൂപ്പുകളിൽ ഒന്ന് ഇന്ത്യക്കാരാണ്.

READ: മലൈക്കോട്ടൈ വാലിബന്റെ വിദേശത്തെ തിയറ്റര്‍ റൈറ്റ്‍സ് വമ്പൻ തുകയ്ക്ക് വിറ്റുപോയെന്ന് റിപ്പോര്‍ട്ട്.

വിദ്യാർഥികളും യുവ പ്രൊഫഷണലുകളും സംരംഭകരും അടക്കമുള്ള ഇന്ത്യക്കാർ ന്യൂസിലാൻഡിലെ വിവിധ നഗരങ്ങളിൽ കുടിയേറിയിട്ടുണ്ട്. ഉയർന്ന ജീവിത നിലവാരവും വൈവിധ്യമാർന്ന സംസ്കാരവും നിലനിൽക്കുന്ന ന്യൂസിലാൻഡിലെ അക്രഡിറ്റഡ് എംപ്ലോയർ വർക്ക് വിസ പദ്ധതി ഇന്ത്യക്കാർക്ക് അടക്കമുള്ള കുടിയേറ്റ തൊഴിലാളികൾക്ക് ജോലി വാഗ്ദാനം നൽകുന്നുണ്ട്. വിദേശ തൊഴിലാളികളെ നിയമിക്കാൻ അംഗീകൃത സ്ഥാപനങ്ങൾ മാത്രമാണ് അവകാശം ലഭിക്കുന്നത്. കുടിയേറ്റത്തിന്റെ ഭാഗമായുള്ള ചൂഷണങ്ങൾ ഇല്ലാതാക്കാനും ഇത് സഹായിക്കുന്നു. ന്യൂസിലാന്റിന്റെ ശരാശരി മണിക്കൂർ വേതനമായ 29.66 ന്യൂസിലാൻഡ് ഡോളറെങ്കിലും സമ്പാദിക്കുന്ന ജീവനക്കാർക്ക് റെസിഡൻഷ്യൽ പെർമിറ്റിനുള്ള യോഗ്യതയും ലഭിക്കും. അക്രഡിറ്റഡ് എംപ്ലോയർ വർക്ക് വിസയാണ് ന്യൂസിലൻഡിലെ പ്രധാന താൽക്കാലിക തൊഴിൽ വിസ. വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന് തൊഴിലുടമയുടെ നേതൃത്വത്തിൽ നടക്കുന്ന വർക്ക് വിസ നടപടിയാണിത്. വിദഗ്ധരായ തൊഴിലാളികളെ നിയമിക്കുന്നതിനോ തൊഴിലാളി ക്ഷാമമോ നിലനിൽക്കുന്ന മേഖലകളിൽ വിദേശികളെ നിയമിക്കുന്നതിനോ കമ്പനികൾക്ക് നടപടികൾ ഏളുപ്പമാക്കുന്നതാണ് അക്രഡിറ്റഡ് എംപ്ലോയർ വർക്ക് വിസ.

READ: നീതി നിക്ഷേധിക്കപ്പെട്ട യഥാർത്ഥ മനുഷ്യരുടെ പോരാട്ടത്തിന്റെ കഥയുമായി “നീതി” എന്ന ചലചിത്രം നവംബർ 17ന് തിയ്യേറ്ററുകളിൽ എത്തുന്നു.

രണ്ടാമതായി വിസ നൽകുന്ന തസ്തികയിലേക്ക് യോഗ്യതയുള്ള ന്യൂസിലാൻഡ് പൗരനെ കണ്ടെത്താൻ സാധിക്കുന്നില്ലെന്ന് വ്യക്തമാക്കുന്ന തൊഴിൽ പരിശോധന നടത്തണം. വേതനവും വ്യവസ്ഥാ മാനദണ്ഡങ്ങളും പാലിച്ചാണ് തൊഴിലുടമ തൊഴിൽ പരിശോധന നടത്തേണ്ടത്. മൂന്നാമതായി തൊഴിലാളി കമ്പനിയിൽ നിന്നുള്ള ജോലി വാഗ്ദാനത്തോടെ ഓൺലൈൻ വിസ അപേക്ഷ സമർപ്പിക്കുകയും പരിശോധനകളുടെ ഭാഗമാവുകയും വേണം.ഓൺലൈൻ അപേക്ഷഅക്രഡിറ്റഡ് എംപ്ലോയർ വർക്ക് വിസ അപേക്ഷകൾ ഇമിഗ്രേഷൻ ഓൺലൈൻ വഴിയാണ് നൽകേണ്ടത്.

READ: ഇന്ത്യ പോസ്റ്റിനു കീഴില്‍ പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് ജോലി – 63000 വരെ മാസ ശമ്പളം | Post Office Staff Car Driver Recruitment 2023 | Free Job Alert

അപേക്ഷ സമർപ്പിച്ച് കഴിഞ്ഞാൽ ഇമിഗ്രേഷൻ ഓഫീസർ അപേക്ഷ പരിഗണിക്കുന്നതിന് മുൻപ് മെഡിക്കൽ, സ്വഭാവം, പോലീസ് പരിശോധനകൾ എന്നിവ നടത്തും. ഒരു തൊഴിലാളിക്ക് അക്രഡിറ്റഡ് എംപ്ലോയർ വർക്ക് വിസ നൽകുന്നതിന് മുൻപ് തൊഴിലുടമകൾ ന്യൂസിലാൻഡ് ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റിന് അപേക്ഷ നൽകണം.



By admin

Leave a Reply

Your email address will not be published. Required fields are marked *