അപ്രതീക്ഷിത ചെലവുകൾ പലർക്കും ജീവിതത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കാറുണ്ട്. ഇത്തരത്തിൽ എത്തുന്ന ചെലവുകൾ കൈകാര്യം ചെയ്യാൻ പേഴ്സണൽ ലോൺ സഹായിക്കും. മെഡിക്കൽ ബില്ലുകൾ, വീടിന്റെ അറ്റകുറ്റപ്പണികൾ, അല്ലെങ്കിൽ ദീർഘകാലമായി ആഗ്രഹിക്കുന്ന അവധിക്കാലം ആഘോഷിക്കാനായി ഈ ലോണുകൾ ഉപയോഗിക്കാം. വളരെ എളുപ്പത്തിൽ കിട്ടുമെന്നതിനാൽ ഈ സാഹചര്യത്തിൽ പലരും തിരഞ്ഞെടുക്കുന്നത് പേഴ്സണൽ ലോൺ ആയിരിക്കും. നിങ്ങളുടെ സമ്പാദ്യത്തെ സ്പർശിക്കാതെ തന്നെ വ്യത്യസ്ത സാമ്പത്തിക ആവശ്യങ്ങൾക്ക് നിറവേറ്റാൻ അവ സഹായിക്കും.വ്യക്തിഗത വായ്പകൾ എന്തൊക്കെയാണ്? വായ്‌പയെടുക്കുന്നവർക്ക് ഒരു നിശ്ചിത കാലയളവിനുള്ളിൽ പലിശ ഉൾപ്പെടെ അടച്ചു തീർക്കാൻ അവസരം നൽകുന്നവയാണ് പേഴ്സണൽ ലോണുകൾ. മറ്റു വായ്പകളിൽ നിന്ന് വ്യത്യസ്തമായി, വ്യക്തിഗത വായ്പകൾക്ക് ഈട് ആവശ്യമില്ല. അതിനാൽതന്നെ വളരെ എളുപ്പത്തിൽ ലഭിക്കും. കടം തീർക്കാൻ, മെഡിക്കൽ ബില്ലുകൾ അടയ്ക്കാൻ, വീട് പുതുക്കിപ്പണിയാൻ, അല്ലെങ്കിൽ ഒരു അവധിക്കാല ആഘോഷ ചെലവുകൾക്ക് എന്നിവങ്ങനെ വിവിധ ആവശ്യങ്ങൾക്ക് ഈ വായ്പകൾ ഉപയോഗിക്കാം. നിങ്ങളുടെ ക്രെഡിറ്റ് സ്കോർ, വരുമാനം, ലോൺ തുക എന്നിവയുൾപ്പെടെ പല ഘടകങ്ങളും വ്യക്തിഗത വായ്പകളുടെ പലിശ നിരക്കുകളെ സാധാരണയായി ബാധിക്കുന്നു.
1. ഫണ്ട് ഉപയോഗത്തിന് നിയന്ത്രണങ്ങളൊന്നുമില്ല: വ്യക്തിഗത വായ്പകൾ എടുക്കുമ്പോൾ കടം നൽകുന്നവർ നിങ്ങൾക്ക് മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നില്ല. അതിനാൽ ഏത് നിയമപരമായ ആവശ്യത്തിനും വായ്പ ഉപയോഗിക്കാൻ നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്. വീട് പുതുക്കിപ്പണിയുന്നത് മുതൽ ബിസിനസ് അല്ലെങ്കിൽ അടിയന്തര സാഹചര്യങ്ങൾക്കു വരെ, വായ്‌പക്കാരന് എന്ത് ആവശ്യങ്ങൾക്കും വ്യക്തിഗത വായ്പകൾ വിനിയോഗിക്കാം. 2. ഈട് ആവശ്യമില്ല: മറ്റ് ക്രെഡിറ്റ് ഉൽപ്പന്നങ്ങളിൽ നിന്ന് വ്യക്തിഗത വായ്പകളുടെ മറ്റൊരു സവിശേഷതയാണ് ഈട് ആവശ്യമില്ല എന്നത്. ഇതിനർത്ഥം നിങ്ങളുടെ വീട് അല്ലെങ്കിൽ നിങ്ങളുടെ കാർ പോലുള്ള വിലപിടിപ്പുള്ള വസ്തുക്കൾ പണയം വയ്ക്കേണ്ടതില്ല എന്നാണ്. അതിനാൽ, പേയ്‌മെന്റുകൾ അടയ്ക്കുന്നതിൽ പ്രശ്‌നങ്ങളുണ്ടെങ്കിൽപ്പോലും, നിങ്ങളുടെ പ്രോപ്പർട്ടി നഷ്‌ടപ്പെടാൻ സാധ്യതയില്ല.
3. വളരെ എളുപ്പത്തിൽ കിട്ടും: നല്ല ക്രെഡിറ്റ് സ്കോർ ഉണ്ടെങ്കിൽ, ആവശ്യമായ രേഖകൾ നൽകിയിട്ടുണ്ടെങ്കിൽ, വ്യക്തിഗത വായ്പകൾ ദിവസങ്ങൾക്കുള്ളിൽ ലഭിക്കും. ചില ഓൺലൈൻ ലെൻഡർമാർ അപേക്ഷ അതേ ദിവസം തന്നെ അംഗീകരിക്കുന്നു. അതിലൂടെ വളരെ നേരത്തെ പണം നേടാം. 4. സ്ഥിര പലിശനിരക്കുകൾ: വ്യക്തിഗത വായ്പകളിൽ പലിശ നിരക്കിൽ മാറ്റം വരുന്നില്ല. ലോൺ ക്ലോസ് ചെയ്യുന്നതുവരെ ഒരേ നിരക്കാണ്.
5. കാലാവധിയുടെ ഫ്ലെക്സിബിലിറ്റി: അഞ്ച് വർഷം വരെ നിബന്ധനകളോടെ വ്യക്തിഗത വായ്പകൾ തിരിച്ചടയ്ക്കാവുന്നതാണ്. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കി ലോൺ തിരിച്ചടവ് കാലാവധി തിരഞ്ഞെടുക്കാ.