• Mon. Dec 23rd, 2024

റിസർവ് ബാങ്കിൻ്റേത് തെറ്റായ സിദ്ധാന്തമെന്ന് പീയൂഷ് ഗോയൽ; പലിശ നിരക്ക് കുറയ്ക്കണമെന്ന് അഭ്യർത്ഥന

Byadmin

Nov 14, 2024 #Economy

ദില്ലി: റിസർവ് ബാങ്ക് പലിശ നിരക്ക് കുറയ്ക്കണമെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ. ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റം പരിഗണിച്ച് പലിശനിരക്ക് തീരുമാനിക്കുന്നത് തെറ്റായ സിദ്ധാന്തമാണെന്നും, പണനയം തീരുമാനിക്കുന്നതിനായി ഡിസംബറിൽ ചേരുന്ന യോഗത്തിൽ പലിശ നിരക്ക് കുറയ്ക്കുന്നത് റിസർവ് ബാങ്ക് പരിഗണിക്കണമെന്നും പീയൂഷ് ഗോയൽ ആർബിഐയോട് അഭ്യ‌ർത്ഥിച്ചു.
മോദി സർക്കാറിന് കീഴിൽ വിലക്കയറ്റം സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഏറ്റവും കുറഞ്ഞ നിലയിലാണെന്നും ​ഗോയൽ പറഞ്ഞു. കേന്ദ്രമന്ത്രിയെന്ന നിലയിലല്ല മറിച്ച് വ്യക്തിപരമായ അഭിപ്രായമാണിതെന്നും പീയൂഷ് ഗോയൽ വ്യക്തമാക്കി. സ്വകാര്യ ചാനൽ സംഘടിപ്പിച്ച ചടങ്ങിലാണ് മന്ത്രിയുടെ പ്രതികരണം. ചടങ്ങില് പങ്കെടുത്ത ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ഡിസംബറിലെ യോഗത്തില് ആർബിഐ ഉചിതമായ തീരുമാനമെടുക്കുമെന്ന് പ്രതികരിച്ചു. ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റം കാരണം രാജ്യത്ത് പണപ്പെരുപ്പം പതിനാല് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയതിനാൽ റിസർവ് ബാങ്ക് പിലശ നിരക്ക് കുറയ്ക്കാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ. കേന്ദ്രസർക്കാറിനെതിരെ ഇത് പ്രതിപക്ഷം ആയുധമാക്കുമ്പോഴാണ് കേന്ദ്ര ഭക്ഷ്യമന്ത്രിയുടെ പ്രസ്താവന.

By admin

Leave a Reply

Your email address will not be published. Required fields are marked *