• Mon. Dec 23rd, 2024

യുഎഇ ഇൻഡസ്ട്രിയൽ മേഖലയിലേക്ക് പുരുഷ നഴ്സുമാരെ നിയമിക്കുന്നതിനുള്ള റിക്രൂട്ട്മെന്‍റ് സംഘടിപ്പിക്കുന്നു…

Byadmin

Nov 4, 2024 #Job, #UAE

തിരുവനന്തപുരം: യുഎഇ ഇൻഡസ്ട്രിയൽ മേഖലയിലേക്ക് പുരുഷ നഴ്സുമാരെ നിയമിക്കുന്നതിനുള്ള റിക്രൂട്ട്മെന്‍റ് സംഘടിപ്പിക്കുന്നു. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേനയാണ് റിക്രൂട്ട്മെന്‍റ്. 100 ഒഴിവുകളാണുള്ളത്.

 

നഴ്സിംഗ് ബിരുദവും ഐസിയു, എമർജൻസി, അര്‍ജന്‍റ് കെയര്‍, ക്രിട്ടിക്കൽ കെയർ, ഓയിൽ ആന്‍ഡ് ഗ്യാസ് നഴ്സിങ് എന്നീ മേഖലകളിലേതിലെങ്കിലും രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. പ്രായപരിധി 40 വയസ്സിൽ താഴെ. DOH ലൈസെൻസ് ഉള്ളവർക്ക് മുൻഗണനയുണ്ട്.

 

ശമ്പളം: 5000 ദിര്‍ഹം. വിസ, എയർ ടിക്കറ്റ്, താമസ സൗകര്യം, മെഡിക്കൽ ഇൻഷുറൻസ് എന്നിവ സൗജന്യം.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, പാസ്സ്പോർട്, എന്നിവ 2024 നവംബർ 20 ന് മുൻപ് gcc@odepc.in എന്ന ഈമെയിലിലേക്കു അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471-2329440/41/42 /45 / 7736496574.

By admin

Leave a Reply

Your email address will not be published. Required fields are marked *