രാജ്യത്തെ ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാൻഡായ റോയൽ എൻഫീൽഡ് ജനപ്രിയ ബൈക്ക് ബുള്ളറ്റ് 350-ൻ്റെ പുതിയ ബറ്റാലിയൻ ബ്ലാക്ക് കളർ വേരിയൻ്റ് അടുത്തിടെയാണ് ഇന്ത്യയിൽ അവതരിപ്പിച്ചുത്. ഇതിൻ്റെ എക്‌സ്‌ഷോറൂം വില 1,74,875 രൂപയാണ്. പുതിയ ബുള്ളറ്റ് 350 ബറ്റാലിയൻ ബ്ലാക്ക്, മിലിട്ടറി ബ്ലാക്ക്, മിലിട്ടറി റെഡ് കളർ വേരിയൻ്റുകൾക്ക് മുകളിലും മിലിട്ടറി സിൽവർ ബ്ലാക്ക്, മിലിട്ടറി സിൽവർ റെഡ് വേരിയൻ്റുകൾക്ക് താഴെയുമാണ് സ്ഥാനംപിടിച്ചിരിക്കുന്നത്. ഇതാ ഈ പുത്തൻ ബുള്ളറ്റിന്‍റെ ചില വിശേഷങ്ങൾ.ജെ-സീരീസ് പ്ലാറ്റ്‌ഫോം
പുതിയ ബുള്ളറ്റ് 350 വികസിപ്പിച്ചിരിക്കുന്നത് ജെ-സീരീസ് പ്ലാറ്റ്‌ഫോമിലാണ്. ഇത് കമ്പനിയുടെ മറ്റ് 350 സിസി മോഡലുകളായ ക്ലാസിക് റീബോൺ, മെറ്റിയർ, ഹണ്ടർ തുടങ്ങിയവയ്ക്ക് കരുത്ത് പകരുന്നു. ഇന്ത്യയിൽ, ഈ ബൈക്ക് ഹോണ്ട സിബി 350, ജാവ 42 തുടങ്ങിയ ബൈക്കുകളോടാണ് മത്സരിക്കുന്നത്. ബറ്റാലിയൻ ബ്ലാക്ക് വേരിയൻ്റിൽ ഇന്ധന ടാങ്കിലും സൈഡ് പാനലുകളിലും സ്വർണ്ണ പിൻ വരകൾ ഉണ്ട്. അവ കൈകൊണ്ട് ചായം പൂശിയിരിക്കുന്നു. ഈ കോസ്‌മെറ്റിക് അപ്‌ഡേറ്റ് ബുള്ളറ്റ് 350-ൻ്റെ രൂപത്തെ കൂടുതൽ ആകർഷകമാക്കുന്നു. ബൈക്കിൻ്റെ മറ്റ് ആറ് കളർ ഓപ്ഷനുകളിൽ മിലിട്ടറി റെഡ്, മിലിട്ടറി സിൽവർ റെഡ്, മിലിട്ടറി സിൽവർ ബ്ലാക്ക്, സ്റ്റാൻഡേർഡ് ബ്ലാക്ക്, സ്റ്റാൻഡേർഡ് മെറൂൺ, ബ്ലാക്ക് ഗോൾഡ് എന്നിവ ഉൾപ്പെടുന്നു.എഞ്ചിൻ
പുതിയ റോയൽ എൻഫീൽഡ് ബുള്ളറ്റ് 350 ന് 350 സിസി സിംഗിൾ സിലിണ്ടർ എയർ കൂൾഡ് എഞ്ചിൻ ഉണ്ട്, ഇത് 20.2 bhp കരുത്തും 27 Nm ടോർക്കും സൃഷ്ടിക്കുന്നു. 5 സ്പീഡ് ഗിയർബോക്സാണ് ബൈക്കിനുള്ളത്.
ഡ്യുവൽ ചാനൽ എബിഎസ്
ബറ്റാലിയൻ ബ്ലാക്ക് വേരിയൻ്റിൽ ഡ്യുവൽ ചാനൽ എബിഎസ് സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ ബ്ലാക്ക് മിററുകളുണ്ട്, സാധാരണ കറുപ്പിൽ ക്രോം മിററുകളുണ്ട്. ഇതിന് 300 എംഎം ഫ്രണ്ട് ഡിസ്‌ക് ബ്രേക്കും സിംഗിൾ-ചാനൽ എബിഎസോടുകൂടിയ പിൻ ഡ്രം ബ്രേക്കും ഉണ്ട്, അതേസമയം സ്റ്റാൻഡേർഡ് ബ്ലാക്ക്, ഉയർന്ന മോഡലുകൾക്ക് ഡ്യുവൽ-ചാനൽ എബിഎസ് ഉള്ള രണ്ട് ചക്രങ്ങളിലും ഡിസ്‌ക് ബ്രേക്കുകൾ ലഭിക്കും.ഫീച്ചറുകൾ
പുതിയ തലമുറ ബുള്ളറ്റ് 350 ന് പുതിയ ഹാലൊജൻ ഹെഡ്‌ലൈറ്റും ടെയിൽലൈറ്റും നൽകിയിട്ടുണ്ട്. എന്നാൽ പഴയ രൂപം നിലനിർത്തുന്നു. പക്ഷേ ചില മാറ്റങ്ങളും കാണാം. ഫ്രെയിം, എഞ്ചിൻ, സിംഗിൾ പീസ് സീറ്റ് ഡിസൈൻ, ദീർഘചതുരാകൃതിയിലുള്ള സൈഡ് ബോക്സ്, പുതിയ ഹാൻഡിൽബാർ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇതുകൂടാതെ, പിൻഭാഗത്തെ ഫെൻഡർ അൽപ്പം ചെറുതാക്കി മുൻവശത്തെ ഫെൻഡർ നീളമുള്ളതാക്കി. പുതിയ ബുള്ളറ്റിന് കോപ്പർ, ഗോൾഡ് 3D ബാഡ്‍ജുകൾ, മാറ്റ്, ഗ്ലോസ് ബ്ലാക്ക് ഫ്യൂവൽ ടാങ്കിൽ കോപ്പർ പിൻസ്ട്രിപ്പിംഗ് എന്നിവയുണ്ട്. പീഷൂട്ടർ എക്‌സ്‌ഹോസ്റ്റ് മഫ്‌ളറാണ് മറ്റൊരു വലിയ അപ്‌ഡേറ്റ്. ഈ പുതിയ തലമുറ ബുള്ളറ്റിന് യുഎസ്ബി ചാർജിംഗ് പോർട്ട്, അനലോഗ് സ്പീഡോമീറ്റർ, ഫ്യൂവൽ ഗേജ്, സർവീസ് റിമൈൻഡർ എന്നിവയുള്ള പുതിയ ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ ലഭിക്കുന്നു. മറ്റ് മോഡലുകളെപ്പോലെ, ഇതിന് എല്ലാ ആക്‌സസറികളും കസ്റ്റമൈസേഷൻ ഓപ്ഷനുകളും ലഭ്യമാണ്.