Lloyd Reynolds Entertainments & Moviola Entertainments സംയുക്തമായി നിർമ്മിക്കുന്ന “SMUGGLING” എന്ന ചിത്രത്തിൻ്റെയും Abrapaali Cinemas & Moviola Entertainments ചേർന്ന് നിർമ്മിക്കുന്ന “LIGHT” എന്ന ചിത്രത്തിന്റെയും സ്വിച്ച് ഓൺ കർമ്മം പാലാരിവട്ടം ഫുൾ സ്ക്രീൻ സിനിമാസിൽ വച്ച് നടന്നു.
READ: നിഗൂഢതകൾ ഒളിപ്പിച്ചുവച്ച സാത്താനിലെ ക്യാരക്ടർ ടോണി ജേക്കബ്; ക്യാരക്ടർ പോസ്റ്റർ റിലീസായി…
‘Light’ സംവിധാനം ചെയ്യുന്നത് കൃഷ്ണജിത്ത് വിജയൻ ആണ്. ഫ്ലാറ്റ് നമ്പർ 4B, ഡെഡ്‌ലൈൻ, രണ്ടാം മുഖം, തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം കൃഷ്ണജിത്ത് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൈറ്റ്.
‘ഇരയ് തേടൽ’ ‘ഹെർ സ്റ്റോറി’ ‘സാത്താൻ’ എന്നീ ചിത്രങ്ങൾക്ക് ശേഷം കെ.എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘Smuggling’. സാത്താൻ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ കഴിഞ്ഞ് റിലീസിനായി തയ്യാറെടുക്കുകയാണ്.