ഹരികൃഷ്ണൻ, മാനസ രാധാകൃഷ്ണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരു വഴിപോക്കൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഓർമ്മചിത്രം’ എന്ന ചിത്രത്തിന്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ നാളെ വൈകിട്ട് 6 മണിക്ക് റീലീസ് ചെയ്യുന്നു.
പ്രമുഖ താരങ്ങളുടെ സോഷ്യൽ മീഡിയ പേജ് വഴിയാണ് സെക്കൻ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്യുന്നത്. ശിവജി ഗുരുവായൂർ, നാസർ ലത്തീഫ്, സിദ്ധാർത്ഥ്, പ്രശാന്ത് പുന്നപ്ര,bഅശ്വന്ത് ലാൽ, അമൽ രവീന്ദ്രൻ, മീര നായർ, കവിത തുടങ്ങിയവരാണ് പ്രമുഖ താരങ്ങൾ. ഇന്ത്യൻ ബ്രദേഴ്സ് ഫിലിംസിന്റെ ബാനറിൽ സംവിധായകൻ ഫ്രാൻസിസ് ജോസഫ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശെൽവരാജ് ആറുമുഖൻ നിർവ്വഹിക്കുന്നു.ഗാനരചനയും സംഗീത സംവിധാനവും അലക്സ് പോൾ നിർവ്വഹിക്കുന്നു. എഡിറ്റർ-ബിജു ഏ ഒ. പ്രൊഡക്ഷൻ കൺട്രോളർ-പ്രമോദ് ദേവനന്ദ,പ്രൊഡക്ഷൻ ഡിസൈനർ-മണിദാസ് കോരപ്പുഴ, ആർട്ട്-ശരീഫ് സി കെ ഡി എൻ,മേക്കപ്പ്- പ്രബീഷ് കാലിക്കറ്റ്, വസ്താലങ്കാരം-ശാന്തി പ്രിയ, സ്റ്റിൽസ്-ഷനോജ് പാറപ്പുറത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ജെയ്സ് ഏബ്രഹാം, അസോസിയേറ്റ് ഡയറക്ടർ-അമൽ അശോകൻ,ദീപക് ഡെസ്, അസിസ്റ്റന്റ് ഡയറക്ടർ-ഐറിൻ ആർ, അമൃത ബാബു,ആക്ഷൻ-ജാക്കി ജോൺസൺ, പി ആർ ഒ- എ എസ് ദിനേശ്, എം കെ ഷെജിൻ എന്നിവരാണ്. ചിത്രം ഉടൻ പ്രദർശനത്തിന് എത്തും.