• Mon. Dec 23rd, 2024

ഫിസിക്കൽ കെമിസ്ട്രി പേപ്പറിന്‍റെ ചോദ്യങ്ങൾ മാറി: കണ്ണൂർ സർവകലാശാലയിൽ ഇന്ന് നടക്കാനിരുന്ന പരീക്ഷ മാറ്റി

Byadmin

Jul 2, 2024 #Education, #Kerala

ചോദ്യങ്ങൾ മാറിയതിനെ തുടർന്ന് കണ്ണൂർ സർവകലാശാലയിൽ ഇന്ന് നടക്കാനിരുന്ന പരീക്ഷ മാറ്റി. ഇന്ന് നടക്കേണ്ടിയിരുന്ന രണ്ടാം സെമസ്റ്റർ എംഎസ്‍സി കെമിസ്ട്രി പരീക്ഷയുടെ ചോദ്യപ്പേപ്പറിലാണ് വീഴ്ച സംഭവിച്ചത്. ഫിസിക്കൽ കെമിസ്ട്രി പേപ്പറിന്‍റെ ചോദ്യത്തിന് പകരം മറ്റൊരു വിഷയത്തിലെ ചോദ്യങ്ങളാണ് പരീക്ഷയ്ക്കായി എത്തിച്ചത്. സംഭവത്തെ തുടർന്ന് പരീക്ഷ മാറ്റിവെക്കുകയായിരുന്നു. അതേസമയം, സംഭവത്തിൽ പ്രതികരണവുമായി വൈസ് ചാൻസലർ രംഗത്തെത്തി. ചോദ്യപ്പേപ്പർ ഉളളടക്കം മാറിയതിൽ അന്വേഷണം നടത്തുമെന്ന് വൈസ് ചാൻസലർ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *