• Mon. Dec 23rd, 2024

തലശ്ശേരി മാഹി ബൈപ്പാസ് ഉത്ഘാടനത്തിന് ഒരുങ്ങുന്നു

Byadmin

Feb 17, 2024 #Kerala

നീണ്ട കാത്തിരിപ്പിനൊടുവിൽ തലശ്ശേരി മാഹി ബൈപ്പാസ് ഉത്ഘാടനത്തിന് ഒരുങ്ങുന്നു. മിനുക്കുപണികൾ മാത്രമാണ് ബാക്കിയുള്ളത്.. മാഹി റെയിൽവേ മേൽപ്പാലത്തിന്‍റേയും ടോൾ ബൂത്തിന്‍റേയും ജോലികൾ അവസാന ഘട്ടത്തിലാണ്. മാഹിയും തലശ്ശേരിയും കഴിഞ്ഞ് മുഴപ്പിലങ്ങാടിനുമിടയിൽ അഴിയാക്കുരുക്കിന്‍റെ നാളുകൾ അവസാനിക്കുകയാണ്. 46 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ദേശീയപാതാ ബൈപ്പാസ് യാഥാർത്ഥ്യമാവുകയാണ്കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് മുതൽ കോഴിക്കോട് ജില്ലയിലെ അഴിയൂർ വരെ 18.6 കിലോ മീറ്റർ പാതയാണ്.1977ൽ സ്ഥലമേറ്റെടുപ്പ് തുടങ്ങിയ പദ്ധതിയാണിത്. ഇഴഞ്ഞിഴഞ്ഞ് ഒടുവിൽ നിർമാണം തുടങ്ങിയത് 2018ലാണ്. പദ്ധതിക്കായി ഏറ്റെടുത്തത് 85.52 ഏക്കർ. 45 മീറ്റർ വീതിയിൽ ആറ് വരിപ്പാതയാണ് ഒരുങ്ങിയത്.

READ: ഇന്ത്യ പോസ്റ്റിനു കീഴില്‍ പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് ജോലി – 63000 വരെ മാസ ശമ്പളം | Post Office Staff Car Driver Recruitment 2023 | Free Job Alert

20 മിനിറ്റ് കൊണ്ട് മുഴപ്പിലങ്ങാട് നിന്ന് അഴിയൂരെത്താം.ആകെ നിർമാണച്ചെലവ് 1300 കോടിയാണ്.അഞ്ചര മീറ്റർ വീതിയിൽ ഇരുഭാഗത്തും സർവീസ് റോഡുണ്ട്..ബൈപ്പാസിൽ നാല് വലിയ പാലങ്ങൾ. 21 അടിപ്പാതകൾ. ധർമടം,തലശ്ശേരി, തിരുവങ്ങാട്, എരഞ്ഞോളി, കോടിയേരി, മാഹി, ചൊക്ലി, അഴിയൂർ എന്നിവിടങ്ങളിലൂടെയാണ് പാത കടന്നുപോകുന്നത്. വടക്കൻ കേരളത്തിന്‍റെ കുരുക്കുകളിലൊന്ന് തീരുകയാണ്. ദേശീയപാത കൂടി വേഗത്തിലായാൽ ഇനി സുഖയാത്ര

By admin

Leave a Reply

Your email address will not be published. Required fields are marked *