• Mon. Dec 23rd, 2024

സി.ഐ.ടി.യു സെക്രട്ടറിക്ക് സസ്പെൻഷൻ; കെ.എസ്.ആർ.ടി.സിയിലെ സാമ്പത്തിക തട്ടിപ്പിനെ തുടർന്ന്….

Byadmin

Jan 5, 2024 #Kerala, #Ksrtc

കെ.എസ്.ആർ.ടി.സിയിലെ സാമ്പത്തിക തട്ടിപ്പ്; സി.ഐ.ടി.യു സെക്രട്ടറിക്ക് സസ്പെൻഷൻകൊച്ചി: കെ.എസ്.ആർ.ടി.സിയില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിക്ക് സസ്പെൻഷൻ. എറണാകുളം പെരുമ്പാവൂർ ഡിപ്പോയിലെ സ്പെഷ്യൽ അസിസ്റ്റന്റ് ടി.എസ് സജിത്ത് കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. വിജിലൻസ് അന്വേഷണത്തിലാണ് കെ.എസ്.ആർ.ടി.സിയില്‍ സാമ്പത്തിക തട്ടിപ്പ് കണ്ടെത്തിയത്.

READ: 2024 യുഎഇയിലെ തൊഴിലാളികൾക്ക് ഭാഗ്യ വർഷം; ശമ്പളം വർധിക്കാന്‍ പോകുന്നു

ഒരു ഓഫീസിലെ ജീവനക്കാരന് മറ്റൊരു ഓഫീസിലെ ക്യാഷ് രസീത് എഴുതാൻ അനുവാദമില്ലെന്നിരിക്കെ സജിത് കുമാര്‍ നടത്തിയത് ഗുരുതരമായ അച്ചടക്കലംഘനവും ചട്ടലംഘനവുമാണെന്ന് കണ്ടെത്തിയാണ് അന്വേഷണ വിദേയമായി സര്‍വീസില്‍ നിന്നും സസ്പെന്‍റ് ചെയ്തത്.2022 ല്‍ എറണാകുളം ജില്ലാ ഓഫീസില്‍ ജോലിയിലിരിക്കെ മുവാറ്റുപുഴ യൂനിറ്റില്‍ എത്തി ഒരു സ്റ്റാളിന്‍റെ മൂന്ന് മാസത്തെ വാടക രസീത് എഴുതിയെന്നതാണ് സജിത്ത് കുമാറിനെതിരെയുള്ള കുറ്റം. സ്റ്റാളിന്‍റെ ലൈസൻസിക്കൊപ്പം എത്തിയാണ് മറ്റൊരു സ്ഥലത്ത് ജോലി ചെയ്യുന്ന സജിത്ത് കുമാര്‍ മൂവാറ്റുപുഴ യൂനിറ്റിലെത്തിയതും രസീത് ഏഴുതിയതുമെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *