• Mon. Jan 13th, 2025

‘നാൽവർസംഘവും അർത്തുങ്കൽ പുണ്യാളനും’ ചിത്രത്തിൻ്റെ സ്വിച്ച് ഓൺ കർമ്മം കഴിഞ്ഞു.

പ്രശസ്ത നടൻ അന്തരിച്ച ശ്രീ രാജൻ പി ദേവിന്റെ മകനായ ജുബില്‍ രാജൻ പി ദേവിനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ ജയൻ പ്രഭാകർ രചന നടത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നാൽവർസംഘവും അർത്തുങ്കൽ പുണ്യാളനും’.

എ എസ് ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ സജി വള്ളിപ്പറമ്പിൽ നിർമ്മിക്കുന്ന ചിത്രം ഡി യോ പി കൈകാര്യം ചെയ്യുന്നത് സുരേഷ് ആരി ആണ്. അർത്തുങ്കൽ പള്ളിയങ്കണത്തിൽ വച്ച് ഫാദർ റവറന്റ് റാക്ടർ യേശുദാസ് ചിത്രത്തിൻ്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.

അർത്തുങ്കൽ എസ് ഐ സജീവൻ ആദ്യ ക്ലാപ് ബോർഡ് അടിച്ചു. അനീഷ് വെഞ്ഞാറമൂട്, വിനോദ് സഞ്ജയ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അർത്തുങ്കൽ കടലോര നിവാസികളുടെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. പി ആർ ഒ എം കെ ഷെജിൻ

By admin

Leave a Reply

Your email address will not be published. Required fields are marked *