• Wed. Apr 30th, 2025

‘കൃഷ്ണ കൃപാസാഗരം’ നവംബർ 24 ന്;എയർഫോഴ്സ് ഉദ്യോഗസ്ഥനായി ജയകൃഷ്ണൻ

ദേവിദാസൻ ക്രിയേഷൻസിന്റെ ബാനറിൽ വിംഗ് കമാൻഡർ ദേവീദാസ് കഥ തിരക്കഥ സംഭാഷണം എഴുതി നിർമ്മിച്ച ചിത്രമാണ് “കൃഷ്ണ കൃപാസാഗരം”. നവാഗത സംവിധായകൻ അനീഷ് വാസുദേവൻ ആണ് ചിത്രം സംവിധാനം ചെയ്തത്. ജയകൃഷ്ണൻ, കലാഭവൻ നവാസ്, സാലു കൂറ്റനാട്, ശ്രീനിവാസൻ, ബിജീഷ് അവണൂർ ,മനു മാർട്ടിൻ, അഭിനവ്, ശൈലജ കൊട്ടാരക്കര, ഐശ്വര്യസഞ്ജയ്‌, ജ്യോതികൃഷ്ണ തുടങ്ങിയവരും അഭിനയിക്കുന്നു.

READ: കല്ല്യാണവിശേഷങ്ങൾ പറഞ്ഞ് ‘ഒരപാര കല്ല്യാണവിശേഷം’; ടീസർ പുറത്ത്

പുതുമുഖം ആതിര മുരളിയാണ് ചിത്രത്തിലെ നായിക. ഒരു എയർ ഫോഴ്സ് ഓഫീസർക്ക് അയാളുടെ വീടിനോടും വീട്ടുകാരോടും ഉള്ള സ്നേഹവും ഉത്തരവാദിത്തവും മൂലം അനുഭവിക്കേണ്ടിവന്ന യാതനകളുടെ ഒരു നേർകാഴ്ചയാണ് സിനിമ.കോ-പ്രൊഡ്യൂസർ: ദീപക് ദേവീദാസൻ.

പ്രൊജക്റ്റ്‌ ഡിസൈനർ സഞ്ജയ്‌വിജയ്, ക്യാമറ: ജിജു വിഷ്വൽ, അസോസിയേറ്റ് ഡയറക്ടർ: ജയേഷ് വേണുഗോപാൽ, അരുൺ സിതാര അടൂർ, അസിസ്റ്റന്റ് ഡയറക്ടർ: ജനാർദ്ദനൻ, സഞ്ജയ്‌ വിജയ്, അഭിലാഷ്, ആകാശ് സഞ്ജയ്‌, ആർട്ട്‌: അടൂർ മണിക്കുട്ടൻ, മേക്കപ്പ്: സ്വാമി അടൂർ,

READ:കല്ല്യാണവിശേഷങ്ങൾ പറഞ്ഞ് ‘ഒരപാര കല്ല്യാണവിശേഷം’; ടീസർ പുറത്ത്

കോസ്റ്റ്യൂം: ബിജു നാരായണൻ,സ്പോട് എഡിറ്റർ: അജു അജയ്, സംഗീതം: മനു കെ സുന്ദർ, ആലാപനം: രാജലക്ഷ്മി, പശ്ചാത്തലസംഗീതം: രവി വർമ്മ, എഡിറ്റർ: ശ്യംലാൽ, സൗണ്ട് എഞ്ചിനീയർ: ജോയ് ഡി.ജി നായർ, ഡി.ഐ: മഹേഷ്‌ വെള്ളായണി, പ്രൊഡക്ഷൻ കൺട്രോളർ: നവീൻ നാരായണൻ, എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.പി ആർ ഒ. എം കെ ഷെജിൻ.



READ: ‘മാരിവില്ലിൻ ഗോപുരങ്ങൾ’ ഓവർസീസ് അവകാശം സ്വന്തമാക്കി രഷ് രാജ് ഫിലിംസും, പ്ലേ ഫിലിംസും….

By admin

Leave a Reply

Your email address will not be published. Required fields are marked *