• Wed. Apr 30th, 2025

മലൈക്കോട്ടൈ വാലിബന്റെ വിദേശത്തെ തിയറ്റര്‍ റൈറ്റ്‍സ് വമ്പൻ തുകയ്ക്ക് വിറ്റുപോയെന്ന് റിപ്പോര്‍ട്ട്.

മോളിവുഡ് ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻലാല്‍ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ലിജോ ജോസ് പെല്ലിശ്ശേരിയാണ് ചിത്രത്തിന്റെ സംവിധായകൻ എന്നതാണ് ആവേശത്തിന്റെ പ്രധാന കാരണം. മോഹൻലാല്‍ വേറിട്ട ലുക്കിലാണ് ചിത്രത്തിലുണ്ടാകുക. മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബന്റെ വിദേശത്തെ തിയറ്റര്‍ റൈറ്റ്‍സ് വിറ്റുപോയെന്നാണ് റിപ്പോര്‍ട്ട്. ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന്റെ തിയറ്റര്‍ റൈറ്റ്‍സ് വിദേശത്ത് നേടിയിരിക്കുന്നത് ഫാര്‍സ് ഫിലിംസാണ്.

READ: ‘ഒരു ഭാരത സർക്കാർ ഉൽപ്പന്നം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

റൈറ്റ് റെക്കോര്‍ഡ് തുകയ്‍ക്കാണ് സ്വന്തമാക്കിയിരിക്കുന്നത്. എത്രയാണ് തുക എന്ന് വെളിപ്പെടുത്തിയിട്ടില്ല. മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബൻ ജനുവരി 25ന് ആണ് റിലീസ് ചെയ്യുക. മോഹൻലാല്‍ നായകനായി റിലീസിനൊരുങ്ങിയ പുതിയ ചിത്രം നേരാണ്. സംവിധാനം ജീത്തു ജോസഫാണ്. നേര് ഒരു കോര്‍ട് ഡ്രാമയായിരിക്കും. മോഹൻലാല്‍ നായകനായി വലിയ ഹൈപ്പില്ലാതെയെത്തുന്ന ചിത്രമായ നേരിന് തിരുവനന്തപുരം, കോട്ടയം, തൃശൂര്‍ എന്നിവടങ്ങളിലായി യഥാക്രമം ന്യൂ, അഭിലാഷ്, തൃശൂര്‍ തിയറ്ററുകളിലാണ് ഫാൻസ് ഷോ ചാര്‍ട്ട് ചെയ്‍തിട്ടുണ്ട്. മോഹൻലാലിന്റേതായി പാൻ ഇന്ത്യൻ ആക്ഷൻ ചിത്രം ‘വൃഷഭ’യും പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.

READ: “വേലുക്കാക്ക ഒപ്പ് കാ” നാളെ മുതൽ തീയറ്ററുകളിൽ; വേലുക്കാക്കയായി ജനഹൃദയങ്ങൾ കീഴടക്കാൻ ഇന്ദ്രൻസ്

സംവിധാനം നന്ദ കിഷോര്‍ ആണ്. സഹ്‍റ എസ് ഖാന്‍ നായികയായുണ്ടാകും. ദേവിശ്രീ പ്രസാദാണ് സംഗീതം സംവിധാനം. എവിഎസ് സ്റ്റുഡിയോസ്, ഫസ്റ്റ് സ്റ്റെപ്പ് മൂവീസ്, ബാലാജി ടെലിഫിലിംസ്, കണക്റ്റ് മീഡിയ എന്നീ ബാനറുകളില്‍ അഭിഷേക് വ്യാസ്, വിശാല്‍ ഗുര്‍നാനി, ജൂഹി പരേഖ് മെഹ്ത, ശ്യാം സുന്ദര്‍, ഏക്ത കപൂര്‍, ശോഭ കപൂര്‍, വരുണ്‍ മാതൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മാണം. റോഷന്‍ മെക, ഷനയ കപൂര്‍, രാഗിണി ദ്വിവേദി, ശ്രീകാന്ത് മെക തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മോഹൻലാലിന്റെ ‘വൃഷഭ’ തലമുറകളിലൂടെ കഥ പറയുന്ന ഒന്നാണെന്ന് റിപ്പോര്‍ട്ടുണ്ട്.



By admin

Leave a Reply

Your email address will not be published. Required fields are marked *