• Mon. Dec 23rd, 2024

വമ്പൻ തൊഴില്‍ അവസരവുമായി റിയാദ് എയർ: നിരവധി രാജ്യങ്ങളില്‍ ഒഴിവുകള്‍

സൗദി അറേബ്യയുടെ പുതിയ വിമാനക്കമ്പനിയായ റിയാദ് എയർ 2025 മധ്യത്തോടെ പ്രവർത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏറെ പ്രത്യേകതകളുമായി എത്തുന്ന റിയാദ് എയറില്‍ നിരവധി തൊഴില്‍ അവസരങ്ങളും ഒരുങ്ങുന്നുണ്ട്. വിവിധ തസ്തികകളിലായി നൂറുകണക്കിന് ജീവനക്കാരെ നിയമിക്കുന്നതിനായി ദുബായിൽ റിക്രൂട്ട്‌മെന്റ് ഡ്രൈവ് നടത്തുമെന്നാണ് ഒരു മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

READ: World Cup 2023: റെക്കോഡിട്ട് ഇന്ത്യ! ചരിത്രത്തിൽ ആദ്യം

“ക്യാബിൻ ക്രൂ, പൈലറ്റുമാർ, എഞ്ചിനീയർമാർ, മെയിന്റനൻസ്, വിവിധ കോർപ്പറേറ്റ് തസ്തികകൾ ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തും. ഈ വർഷം അവസാനം ദുബായ്ക്ക് പുറമെ, പാരീസ്, സൗദി അറേബ്യ എന്നിവിടങ്ങളിലായിട്ടായിരിക്കും റിക്രൂട്ട്‌മെന്റ് നടത്തുക. 2024 അവസാനത്തോടെ 300 ക്യാബിൻ ക്രൂവിനെ റിക്രൂട്ട് ചെയ്യാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. “റിയാദ് എയറിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ പീറ്റർ ബെല്ല്യൂ ഖലീജ് ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.സൗദി സോവറിൻ വെൽത്ത് ഫണ്ടായ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് (പിഐഎഫ്) ആരംഭിച്ച എയർലൈൻ 2030 ഓടെ നേരിട്ടും അല്ലാതെയും 200,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.”ഞങ്ങളുടെ ലോകോത്തര ടീമിനെ രൂപാന്തരപ്പെടുത്തുന്നത് തുടങ്ങുകയാണ്. ലോഞ്ച് പ്രഖ്യാപിച്ചതിന് ശേഷം (മാർച്ച് 2023), ഞങ്ങൾക്ക് ഇതിനകം 900,000 ആപ്ലിക്കേഷനുകൾ ലഭിച്ചു.

READ: ഉപഭോക്താക്കളെ ആകർഷിക്കാൻ പുതിയ തന്ത്രവുമായി ഈജിപ്തിൽ സ്റ്റാർബക്സ്

അതിൽ 52 ശതമാനം സ്ത്രീകളാണ്, 200-ലധികം രാജ്യങ്ങളിൽ നിന്നുള്ളവരുമാണ്, “അദ്ദേഹം പറഞ്ഞു.പ്രാദേശികമായും അന്തർദേശീയമായും നിരവധി റൂട്ടുകളായിരിക്കും റിയാദ് എയർ നടത്തുക. 2030 ഓടെ 100 ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് പറക്കാനും സൗദി അറേബ്യയുടെ വിശാലമായ സാമ്പത്തിക വളർച്ചയ്ക്ക് സംഭാവന നൽകാനും പുതിയ കമ്പനിക്ക് സാധിക്കുമെന്നാണ് പ്രതീക്ഷ. വിഷൻ 2030 ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിന് വൈവിധ്യവൽക്കരണവും തൊഴിലവസരങ്ങൾ സൃഷ്ടിക്കലുമാണ് കമ്പനിയുടെ മറ്റൊരു ലക്ഷ്യം.”ആഗോളതലത്തിൽ ഞങ്ങളുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന വൈവിധ്യമാർന്ന ഒരു ടീമിനെ നിർമ്മിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. കൂടാതെ വ്യോമയാന മേഖലയില്‍ മികച്ച ഭാവി രൂപപ്പെടുത്തുന്ന ഒരു പുതിയ ലോകോത്തര എയർലൈൻ നിർമ്മിക്കാൻ ഞങ്ങളെ സഹായിക്കുന്നതിന് ലോകമെമ്പാടുമുള്ള അഭിനിവേശവും അഭിലാഷവുമുള്ള ഉദ്യോഗാർത്ഥികളെ ഞങ്ങൾ ക്ഷണിക്കുന്നു,” ബെല്ല്യൂ പറഞ്ഞു.വിപുലമായ പരിചയവും വൈദഗ്ധ്യവുമുള്ള ആളുകളെയാണ് കമ്പനി തിരയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റിയാദ് എയറിൽ ചേരാൻ താൽപ്പര്യമുള്ള ആളുകൾക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അവസരങ്ങൾ തേടാനും അപേക്ഷിക്കാനും കഴിയും.



By admin

Leave a Reply

Your email address will not be published. Required fields are marked *