ബോളിവുഡ് താരം സൽമാൻ ഖാൻ വീണ്ടും ഒരു തെന്നിന്ത്യൻ ചിത്രം റീമേക്ക് ചെയ്യാനൊരുങ്ങുന്നതായി റിപ്പോർട്ട്. അജിത് നായകനായ ‘യെന്നൈ അറിന്താൽ’ എന്ന തമിഴ് ചിത്രമാണ് സൽമാൻ റീമേക്ക് ചെയ്യാനൊരുങ്ങുന്നത്. യെന്നൈ അറിന്താൽ ഒരുക്കിയ ഗൗതം മേനോനെ ഈ റീമേക്ക് സംവിധാനം ചെയ്യുന്നതിനായി സൽമാൻ സമീപിച്ചതായും സൂചനകളുണ്ട്. സിനിമയെക്കുറിച്ചുള്ള ഔദ്യോഗിക റിപ്പോർട്ടുകൾ ഒന്നും വന്നിട്ടില്ലെങ്കിൽ പോലും സംവിധായകൻ ഗൗതം മേനോനുമായി സൽമാൻ ഖാൻ ഒന്നിക്കുമെന്ന് അടുത്ത വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.
READ: ധൂമം ഒടിടിയില്‍ എത്തുമോ? എന്നാണ് റീലീസ്? റിപ്പോർട്ടുകൾ പറയുന്നത്…
ഇരുവരും ഒന്നിക്കുന്നത് ഒരു പൊലീസ് ചിത്രത്തിനായിരിക്കുമെന്നും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇ ടൈംസ് റിപ്പോർട്ട് ചെയ്തു.2014-ൽ പുറത്തിറങ്ങിയ പൊലീസ് ചിത്രമായിരുന്നു യെന്നൈ അറിന്താൽ. അജിത്ത്, അനുഷ്‌ക ഷെട്ടി, തൃഷ എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അരുൺ വിജയ് ആയിരുന്നു സിനിമയിൽ വില്ലൻ വേഷത്തിലെത്തിയത്. അതേസമയം ടൈഗർ 3 യാണ് സൽമാന്റേതായി റിലീസിന് ഒരുങ്ങുന്ന അടുത്ത സിനിമ.
READ: കലാഭവൻ ഹനീഫ് അന്തരിച്ചു | Kalabhavan Haneef passed away
യാഷ് രാജ് ഫിലിംസിന്‍റെ സ്പൈ യൂണിവേഴ്സിലെ അടുത്ത ചിത്രമാണ് ടൈഗര്‍ 3. ടൈഗര്‍ അവിനാഷ് റാത്തോഡ് എന്ന ഇന്ത്യന്‍ ഏജന്‍റായാണ് സൽമാൻ സിനിമയിലെത്തുന്നത്. കത്രീന കൈഫാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ടൈഗര്‍ സിനിമയുടെ മറ്റു ഭാഗങ്ങളിലും കത്രീനയായിരുന്നു നായിക. ഇമ്രാന്‍ ഹാഷ്മിയാണ് ചിത്രത്തിലെ വില്ലൻ.