നീണ്ട ഇടവേളയ്ക്ക് ശേഷം കമൽഹാസനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രത്തെ വലിയ പ്രതീക്ഷകളോടെയാണ് സിനിമാലോകം നോക്കി കാണുന്നത്. 1987-ൽ മണിരത്നം സംവിധാനം ചെയ്ത ‘നായകനാ’ണ് ഇതിന് മുൻപ് മണിരത്നം- കമൽഹാസൻ കൂട്ടുകെട്ടിലെത്തിയ ചിത്രം. ‘നായകനി’ലെ അഭിനയത്തിന് കമൽഹാസന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു.ഇപ്പോൾ കെ.എച്ച് 234 എന്ന് അറിയപ്പെടുന്ന ചിത്രത്തിന്റെ ഔദ്യോഗിക ടൈറ്റിൽ പ്രഖ്യാപനം ഇന്ന് വൈകീട്ട് 5 മണിയ്ക്ക് നടക്കും.
പ്രൊഡക്ഷൻ ഡിസൈനറായി ശർമ്മിഷ്ഠ റോയ്യും കോസ്റ്റ്യൂം ഡിസൈനറായി ഏകാ ലഖാനിയുമാണ് ഈ ചിത്രത്തിൽ പ്രവർത്തിക്കുന്നത്. രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ് എന്നിവയുടെ ബാനറിൽ കമൽഹാസൻ, മണിരത്നം, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

തൃഷ, ദുൽഖർ സൽമാൻ, ജയം രവി തുടങ്ങിയവർ ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. മണിരത്നത്തോടൊപ്പം തൃഷ ‘യുവ’, ‘പൊന്നിയിൻ സെൽവൻ’ തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. കമൽ ഹാസനൊപ്പം ‘തൂങ്കാ വനം’, ‘മന്മദൻ അമ്പ്’ എന്നീ ചിത്രങ്ങളിൽ തൃഷ അഭിനയിച്ചിട്ടുണ്ട്. ‘പൊന്നിയിൻ സെൽവനി’ൽ ജയം രവിയും ‘ഓകെ കൺമണി’യിൽ ദുൽഖറും മണിരത്നത്തോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.
READ: സിനിമ പൈറസി വ്യാപനം തടയാൻ ലക്ഷ്യമിട്ടുള്ള കർശന നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍.
രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ് എന്നീ ബാനറുകളിൽ കമൽ ഹാസൻ, മണിരത്നം, ജി മഹേന്ദ്രൻ, ശിവ അനന്ദ് എന്നിവർ ചേർന്നാണ് കെഎച്ച് 234 നിർമ്മിക്കുന്നത്.കമൽ ഹാസൻ-ശങ്കർ കൂട്ടുകെട്ടിൽ ഇന്ത്യൻ 2 അണിയറയിലാണ്. നാഗ് അശ്വിൻ സംവിധാനം ചെയ്ത് പ്രഭാസ് നായകനാവുന്ന പാൻ ഇന്ത്യൻ ചിത്രം ‘കൽകി 2898 എഡി’യിലും കമൽ ഹാസൻ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.