സംസ്ഥാനത്ത് സ്വർണ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ. പവന് 45,080 രൂപയാണ് വില. ഗ്രാമിന് 5,635 രൂപയും. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 1983 ഡോളറിലാണ് സ്വർണ വില. നവംബർ മൂന്നിന് ഈ മാസം ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു സ്വർണ വില. പവന് 45,280 രൂപയായിരുന്നു വില.
കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ മാറ്റമില്ലാതെ തുടർന്ന ശേഷമാണ് ഇന്ന് സ്വർണ വില ഉയർന്നത്. ഇസ്രായേൽ- ഹമാസ് സംഘർഷം മൂലം കഴിഞ്ഞ മാസം സർവകാല റെക്കോർഡിലേക്ക് സ്വർണ വില ഉയർന്നിരുന്നു. പവന് 45,920 രൂപ വരെയായി വില ഉയർന്നിരുന്നു. രാജ്യത്തെ പ്രധാന നഗരങ്ങളിൽ സ്വർണ വിലയിൽ കാര്യമായ മാറ്റമില്ല. പത്ത് ഗ്രാം സ്വർണത്തിന് 61,640 രൂപയാണ് വില. വെള്ളി വില കിലോഗ്രാമിന് 75,000 രൂപ വരെയാണ്. 22 കാരറ്റ് സ്വർണത്തിന് 56,500 രൂപയാണ് ഏകദേശ വില. മുംബൈയിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണ വില 61,640 രൂപയിലാണ്.ഡൽഹിയിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന് 61,790 രൂപയാണ് വില.സുരക്ഷിത ഘട്ടത്തിൽ കൂടുതൽ നിക്ഷേപകർ സ്വർണത്തിലേക്ക് തിരിഞ്ഞതാണ് പെട്ടെന്ന് സ്വർണ വില കുതിക്കാൻ കാരണം. അതുവരെ മന്ദഗതിയിൽ ആയിരുന്ന സ്വർണ വില പ്രവചനങ്ങൾ കാറ്റിൽ പറത്തി ട്രോയ് ഔൺസിന് 2,000 ഡോളറിലേറെയായി കുതിക്കുകയായിരുന്നു.
READ: സിനിമ പൈറസി വ്യാപനം തടയാൻ ലക്ഷ്യമിട്ടുള്ള കർശന നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍.
രണ്ടു തവണ ട്രോയ് ഔൺസ് വില 2,000 ഡോളർ കടന്നു. രാജ്യാന്തര വിപണിയിലെ വില, യുഎസ് ഡോളറിൻെറ മൂല്യം എന്നിവ സ്വർണ വിലയെ നേരിട്ട് ബാധിക്കുന്ന ഘടകങ്ങളാണ്. സ്വർണത്തിന്റെ ഡിമാൻഡ് ഉയരുമ്പോഴും വില ഉയരാറുണ്ട്. ഭൗതിക രൂപത്തിൽ സ്വർണം വാങ്ങുന്ന രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. ഡിമാൻഡ് കുറയുമ്പോൾ സ്വർണ്ണ വില കുറയാൻ കാരണമാകും.
വെള്ളി വില: ഒരു ഗ്രാം വെള്ളിക്ക് 78.20 രൂപയാണ് വില. എട്ടു ഗ്രാം വെള്ളിക്ക് 625.60 രൂപയാണ് വില. ഒരു കിലോഗ്രാം സ്വർണത്തിന് 78,200 രൂപയാണ് വില. ഇന്നലെ കിലോഗ്രാമിന് 78,000 രൂപയാണ് വില.