• Mon. Dec 23rd, 2024

FMGE: ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ആർക്കെങ്കിലും ലഭിച്ചതായി തെളിവില്ലെന്ന് പൊലീസ്

Byadmin

Jul 5, 2024 #exam paper, #FMGE, #News

വിദേശത്ത് എംബിബിഎസ് പഠനം പൂർത്തിയാക്കിയശേഷം ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായി നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻ നടത്തുന്ന ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ് എക്സാമിനേഷൻ (എഫ് എം ജി ഇ) എന്ന പരീക്ഷയുടെ ചോദ്യപേപ്പർ വിൽപ്പനയ്ക്കെന്ന് ടെലഗ്രാം ഗ്രൂപ്പിൽ പരസ്യം ചെയ്ത സംഘങ്ങൾക്കെതിരെ തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ജൂലൈ 6ന് നടക്കുന്ന പരീക്ഷയുടെ ചോദ്യപേപ്പറും ഉത്തരങ്ങളും ആണ് വിൽപനയ്ക്ക് എന്ന പേരിൽ ടെലഗ്രാം ഗ്രൂപ്പുകളിൽ പരസ്യം ചെയ്തത്.

READ: ഹരികൃഷ്ണൻ നായകനായ ‘ഓർമ്മചിത്രം’ സെക്കന്‍റ് ലൂക്ക് പോസ്റ്റർ പുറത്തിറങ്ങി.

ദ പബ്ലിക് എക്സാമിനേഷൻ (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ആക്ട് 2024 പ്രകാരമാണ് കേസെടുത്തത്. ഈ നിയമം ചുമത്തി രജിസ്റ്റർ ചെയ്യുന്ന സംസ്ഥാനത്തെ ആദ്യത്തെ കേസാണിത്.സംഭവത്തിൽ അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കിയതായി തിരുവനന്തപുരം സിറ്റി പൊലീസ് അറിയിച്ചു. സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന തരത്തിൽ ചോദ്യപേപ്പറും ഉത്തരങ്ങളും ആർക്കെങ്കിലും കിട്ടിയതായി ഇതുവരെ തെളിവ് ലഭിച്ചിട്ടില്ലെന്നും ഇത്തരം തട്ടിപ്പുകളിൽ പെടാതിരിക്കാനും പണം കൈമാറാതിരിക്കാനുമുള്ള ജാഗ്രത പരീക്ഷാർത്ഥികൾ പുലർത്തണമെന്നും കേരള പൊലീസ് അറിയിച്ചു.പരീക്ഷാ സംവിധാനങ്ങൾ തകിടം മറിക്കാനുള്ള ഏതൊരു ശ്രമവും കുറ്റകരമാണ്. അതിനു ശ്രമിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കും. എല്ലാത്തരം സാമൂഹ്യ മാധ്യമങ്ങളും 24 മണിക്കൂറും പൊലീസിന്റെ കർശന നിരീക്ഷണത്തിലാണ്.

 

വിദേശ മെഡിക്കൽ ബിരുദം നേടിയ ശേഷം ഇന്ത്യയിലേക്ക് തിരിച്ചു വന്നു അവിടെ പ്രാക്ടീസ് നടത്തണമെങ്കിൽ നാഷണൽ ബോർഡ്‌ ഓഫ് എക്സാമിനെഷന്റെ പ്രവേശന പരീക്ഷയോഗ്യത ഇന്ത്യൻ പൌരന്മാർ നേടേണ്ടതുണ്ട്. അതിനായി നടത്തുന്ന പരീക്ഷയാണ് ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ്സ് എക്സാമിനെഷൻ (FMGE) അഥവാ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ സ്ക്രീനിംഗ് ടെസ്റ്റ്.വിദേശ മെഡിക്കൽ സ്കൂൾ ലോകാരോഗ്യ അന്താരാഷ്ട്ര ഡയറക്ടറിയിൽ ലിസ്റ്റ് ചെയ്തിരിക്കണം. ഈ പരീക്ഷ 2002ൽ ആണ് നിലവിൽ വന്നത്. ഇപ്പോൾ വർഷത്തിൽ രണ്ടു തവണയായി ജൂൺ മാസത്തിലും ഡിസംബർ മാസത്തിലുമായി ഭാരതത്തിലുടനീളമുള്ള വിവിധ പരീക്ഷ കേന്ദ്രങ്ങളിൽ വച്ച് നടത്തപെടുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *