• Wed. Apr 30th, 2025

അടിയന്തരാവസ്ഥകാലത്തെ യഥാർത്ഥ പ്രണയകഥ പറഞ്ഞ് ‘അടിയന്തരാവസ്ഥ കാലത്തെ അനുരാഗം’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

നിന്നിഷ്ടം എന്നിഷ്ടം എന്ന ചിത്രം ഉൾപ്പെടെ ധാരാളം ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ഒരു മുത്തശ്ശി കഥ എന്ന ചിത്രം നിർമ്മിക്കുകയും ചെയ്തിട്ടുള്ള നടൻ കൂടിയായ ആലപ്പി അഷറഫ് സംവിധാനം ചെയ്യുന്ന ചിത്രമായ ‘അടിയന്തരാവസ്ഥ കാലത്തെ അനുരാഗം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളത്തിൻ്റെ സ്വന്തം നടൻ കുഞ്ചാക്കോ ബോബന്റെ ഒഫീഷ്യൽ പേജിലൂടെ പുറത്തിറങ്ങി.

ഒലിവ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കുര്യച്ചൻ വാളക്കുഴി നിർമ്മിക്കുന്ന ചിത്രമാണ് അടിയന്തരാവസ്ഥ കാലത്തെ അനുരാഗം. 1975 കാലഘട്ടത്തിൽ നടക്കുന്ന പ്രണയകഥയാണ് ചിത്രം പറയുന്നത്. ആ കാലയളവിൽ സംഭവിച്ച യഥാർത്ഥ കഥയാണിത്. അടിയന്തരാവസ്ഥക്കാലത്തെ രാഷ്ട്രീയ പശ്ചാത്തലത്തിലൂടെ മനോഹരമായ ഒരു പ്രണയ കാവ്യമാണ് ചിത്രത്തിലൂടെ അനാവരണം ചെയ്യുന്നത്. എന്നാൽ ഇതൊരു രാഷ്ട്രീയ ചിത്രമല്ല.

READ: ബംഗാളി സംവിധായകൻ അഭിജിത്ത് ആദ്യയുടെ മലയാള സിനിമ; അഭിനേതാക്കളായി ഐറിഷ് – ബോളിവുഡ് – മലയാളി താരങ്ങൾ : ‘ആദ്രിക’ ഒരുങ്ങുന്നു…..

കായൽത്തീരത്തു ജീവിക്കുന്ന സാധാരണക്കാരായ ഒരു കൂട്ടം മനുഷ്യരുടെ ജീവിതത്തിലൂടെയാണ് ചിത്രം ഇതൾ വിരിയുന്നത്. പുതുമുഖങ്ങൾക്കു പ്രാധാന്യം നൽകി അണിയിച്ചൊരുക്കുന്ന ചിത്രത്തിലെ നായകൻ നിഹാലും നായിക ഗോപികാ ഗിരീഷുമാണ്. ഹാഷിം ഷാ, കൃഷ്ണപ്രഭ,, കലാഭവൻ റഹ്മാൻ, ഉഷ, ആലപ്പി അഷറഫ്, ഫെലിസിന, പ്രിയൻ, ശാന്തകുമാരി, അനന്തു കൊല്ലം, ജെ.ജെ.കുറ്റിക്കാട്, അമ്പുകാരൻ, മുന്ന, നിമിഷ, റിയ കാപ്പിൽ, എ.കബീർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മുൻ ആലപ്പി അഷ്റഫ് ചിത്രങ്ങളിലൂടെ ഹൃദയഹാരിയായ ഗാനങ്ങൾ ആസ്വദിച്ച പ്രേക്ഷകർക്ക് ഈ ചിത്രത്തിലൂടെയും കാവ്യഭംഗി തുളുമ്പുന്ന മെലഡിയുടെ മാന്ത്രികമുള്ള സ്പർശമുള്ള ഗാനങ്ങൾ സമ്മാനിക്കുന്നു. രചന, ഗാനങ്ങൾ, ടൈറ്റസ് ആറ്റിങ്ങൽ, സംഗീതം – അഫ്സൽ യൂസഫ്, കെ.ജെ.ആൻ്റണി, ടി.എസ്.ജയരാജ്. ഗായകർ യേശുദാസ് ,ശ്രയാ ഘോഷൽ, നജീബ് അർഷാദ്. ശ്വേതാ മോഹൻ, ഛായാഗ്രഹണം -ബി.ടി.മണി. എഡിറ്റിംഗ് -എൽ. ഭൂമിനാഥൻ, കലാസംവിധാനം -സുനിൽ ശ്രീധരൻ, മേക്കപ്പ് -സന്തോഷ് വെൺപകൽ , കോസ്റ്റ്യും. ഡിസൈൻ -തമ്പി ആര്യനാട് . ഫിനാൻസ് കൺട്രോളർ- ദില്ലി ഗോപൻ.ലൈൻ പ്രൊഡ്യൂസർ -എ.കബീർ.

READ: ബംഗാളി സംവിധായകൻ അഭിജിത്ത് ആദ്യയുടെ മലയാള സിനിമ; അഭിനേതാക്കളായി ഐറിഷ് – ബോളിവുഡ് – മലയാളി താരങ്ങൾ : ‘ആദ്രിക’ ഒരുങ്ങുന്നു…..

പ്രൊഡക്ഷൻ കൺട്രോളർ- പ്രതാപൻ കല്ലിയൂർ. ലീഗൽ അഡ്വൈസർ അഡ്വക്കേറ്റ് പി ടി ജോസ് എറണാകുളം. വർക്കലയിലും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയായ ചിത്രം ഡിസംബർ മാസത്തിൽ കൃപ ഫിലിംസ് സൊല്യൂഷൻസ്കെ മൂവിസിലൂടെ തീയറ്ററിൽ എത്തിക്കുന്നു. ഫോട്ടോ -ഹരി തിരുമല. പി ആർ ഒ . വാഴൂർ ജോസ്,എം കെ ഷെജിൻ.



By admin

Leave a Reply

Your email address will not be published. Required fields are marked *