• Wed. Apr 30th, 2025

“വേലുക്കാക്ക ഒപ്പ് കാ” നാളെ മുതൽ തീയറ്ററുകളിൽ; വേലുക്കാക്കയായി ജനഹൃദയങ്ങൾ കീഴടക്കാൻ ഇന്ദ്രൻസ്

വാർധക്യത്തിലെ ഏകാന്തതയെ തികച്ചും വ്യത്യസ്തമായ ശൈലിയിൽ തീവ്രമായി പറഞ്ഞുവയ്ക്കുകയാണ് ഈ ചിത്രത്തിലൂടെ സംവിധായകൻ അശോക് ആർ കലിത്ത. പകലന്തിയോളം കൂലിവേല ചെയ്ത് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന വേലുക്കാക്ക എന്ന കഥാപാത്രം ഇന്ദ്രൻസ് എന്ന നടന്റെ കരിയറിൽ ഒരു പൊൻതൂവൽ ആണ്. സമൂഹത്തിന് നേരെ നിരവധി ചോദ്യങ്ങളാണ് തന്റെ കഥയിലൂടെ സംവിധായകനായ അശോക് ആർ കലിത്ത മുന്നോട്ടു വയ്ക്കുന്നത്. അനാഥമാകുന്ന വാർധക്യത്തിൻ്റെ നൊമ്പരംവരച്ചുകാട്ടുന്ന ഈ ചിത്രം പുതിയ കാലത്തിലേക്കുള്ള ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ്.

ഷാജി ജേക്കബ് ആണ് ചായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എ കെ ജെ ഫിലിംസിന്റെ ബാനറിൽ മെർലിൻ കെ സോമൻ കുരുവിള, സിബി വർഗീസ് പുള്ളുരുത്തികരി, ഷാലിൻ കുര്യൻ ഷിജോ പഴയം പള്ളി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വേലുക്കാക്ക എന്ന ചിത്രത്തിന്റെ തിരക്കഥ സംഭാഷണം രചിച്ചിരിക്കുന്നത് സത്യൻ കോളങ്ങാടാണ്. എഡിറ്റിംഗ് ഐജു ആൻ്റോ നിർവഹിച്ചിരിക്കുന്നു. ഇതിനോടകം തന്നെ രാജസ്ഥാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, പാരിസ് ഫിലിം ഫെസ്റ്റിവൽ, കോസ്മോ ഫെസ്റ്റിവൽ, ബോധൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ക്രിംസൺ ഹൊറിസോൺ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, പ്രാഗ്യു ഫെസ്റ്റിവൽ, മാഫ്, സ്ലാപ്പ്‌ സിറ്റി, ലിഫ്റ്റ് ഓഫ് ഓൺലൈൻ സീസൺ, നവധാ ഫിലിം ഫെസ്റ്റിവൽ, ബോളിവുഡ് ഇൻ്റർനാഷ്ണൽ ഫിലിം ഫെസ്റ്റിവൽ തുടങ്ങിവയിലും ചിത്രം പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.

ഇന്ദ്രൻസ്, ഉമ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡിവൈഎസ്പി മധു ബാബു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നു. കൂടാതെ ഷെബിൻ ബേബി, വിസ്മയ, പാഷാണം ഷാജി, നസീർ സംക്രാന്തി, സത്യൻ കോളങ്ങാട്, മാസ്റ്റർ അർണവ് ബിജു വയനാട്, ബിന്ദു കൃഷ്ണ, ബേബി ആദ്യ രാജീവ്, അരം ജോമോൻ, വേണു, അലൻ ജോൺ, ശ്യാം, സന്ദീപ്, സലീഷ് വയനാട്, സന്തോഷ് വെഞ്ഞാറമൂട്, റെനിൽ ഗൗതം, രമേഷ്, മായ, ബിന്ദു, രവീന്ദ്രൻ മേലുകാവ് തുടങ്ങിയവരും അഭിനയിക്കുന്നു. മുരളി ദേവ്, ശ്രീനിവാസൻ മേമ്മുറി എന്നിവർ ചേർന്ന് എഴുതിയ ഗാനങ്ങൾക്ക് യൂനസിയോ, റിനിൽ ഗൗതം, എന്നിവർ ചേർന്ന് സംഗീതം നിർവഹിച്ചിരിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- പോൾ കെ സോമൻ കുരുവിള. ക്രിയേറ്റീവ് കോൺട്രിബ്യൂഷൻ- ദിലീപ് കുറ്റിച്ചിറ. ചീഫ് അസോസിയേറ്റ് ഡയറക്ടർ- ശ്രീകുമാർ വള്ളംകുളം.

READ: നീതി നിക്ഷേധിക്കപ്പെട്ട യഥാർത്ഥ മനുഷ്യരുടെ പോരാട്ടത്തിന്റെ കഥയുമായി “നീതി” എന്ന ചലചിത്രം നവംബർ 17ന് തിയ്യേറ്ററുകളിൽ എത്തുന്നു.

അസോസിയേറ്റ് ഡയറക്ടർ- വിനയ് ബി ഗീവർഗീസ്. പ്രൊഡക്ഷൻ ഡിസൈനർ- പ്രകാശ് തിരുവല്ല. പ്രൊഡക്ഷൻ കൺട്രോളർ- ചെന്താമരാക്ഷൻ. കലാസംവിധാനം- സന്തോഷ് വെഞ്ഞാറമൂട്. മേക്കപ്പ്- അഭിലാഷ് വലിയകുന്ന്. വസ്ത്രാലങ്കാരം- ഉണ്ണി കോട്ടക്കാട്. സ്റ്റിൽസ് രാംദാസ് മത്തൂർ. ഡിസൈൻസ്- സജീഷ് എം ഡിസൈൻസ്. സ്റ്റുഡിയോ- കെ സ്റ്റുഡിയോസ് തമ്മനം. പി ആർ ഒ- എം കെ ഷെജിൻ.



By admin

Leave a Reply

Your email address will not be published. Required fields are marked *