• Mon. Dec 23rd, 2024

മലയാള സിനിമാ ചരിത്രത്തില്‍ മറ്റൊരു സിനിമയ്ക്കും അവകാശപ്പെടാനില്ല, ‘ടർബോ’യിലൂടെ ആദ്യം…

മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന വൈശാഖ് ചിത്രം ആണ് ടർബോ. ചിത്രമൊരു ആക്ഷൻ പാക്ഡ് എന്റർടെയ്നർ ആയിരിക്കുമെന്നാണ് അപ്ഡേഷനുകളിൽ നിന്നും വ്യക്തമാകുന്നത്. ഒരു ബിഗ് ബി ലുക്കിലൊക്കെ മമ്മൂട്ടി ബിഗ് സ്ക്രീനിൽ എത്താനൊരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.

READ: ക്രൂഡോയിൽ വില വീണ്ടും ഉയരുമോ? സൗദി അറേബ്യ വിതരണം ചുരുക്കിയത് 2024ലേക്കും നീട്ടുമോ?

ഈ അവസരത്തിൽ മലയാളത്തിൽ ആദ്യമായി ‘പർസ്യുട്ട് ക്യാമറ’ എത്തുകയാണ്. അതും ടർബോയിലൂടെ തന്നെ. മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായാണ് പര്‍സ്യുട്ട് ക്യാമറ ഉപയോഗിക്കുന്നത്. ഹോളിവുഡ് സിനിമകളിലെ ചേസിംഗ് സീനുകളിൽ ഉപയോഗിക്കുന്ന, ഡിസ്‌പ്ലേ മോഷൻ ബ്ലർ മെഷർമെന്റിന് അനുയോജ്യമായ ഒരു മികച്ച ക്യാമറയാണ് പർസ്യുട്ട്. 200 kmph ചേസിംഗ് വരെ ഈ ക്യാമറയിൽ ചിത്രീകരിക്കാം. ഹോളിവുഡ് ചിത്രങ്ങളായ ഫോർഡ് vs ഫെറാറി, ട്രാൻഫോർമേഴ്‌സ്, ഫാസ്റ്റ് & ഫ്യൂരിയേഴ്സ് എന്നി ഹോളിവുഡ് ചിത്രങ്ങളിൽ വളരെ ഫലപ്രദമായി ഈ ക്യാമറ ഉപയോഗിച്ചിട്ടുണ്ട്.

READ: ഇന്ത്യ പോസ്റ്റിനു കീഴില്‍ പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് ജോലി – 63000 വരെ മാസ ശമ്പളം | Post Office Staff Car Driver Recruitment 2023 | Free Job Alert

ഇന്ത്യൻ സിനിമകളിലും ദിൽവാലെ, സഹോ, സൂര്യവംശി, പത്താൻ തുടങ്ങി ഒട്ടേറെ ഇന്ത്യൻ സിനിമകളിലും പർസ്യുട്ട് ക്യാമറ മികച്ച രീതിയിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. മമ്മൂട്ടിയുടെ പിആർഒ ആയ റോബർട്ട് കുര്യാക്കോസ് ആണ് ഇക്കാര്യം ആരാധകരോടായി അറിയിച്ചിരിക്കുന്നത്. ഒക്ടോബർ 24ന് ആണ് ടർബോയുടെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. അന്നുതന്നെ ഷൂട്ടിങ്ങും ആരംഭിച്ചിരുന്നു. പിന്നാലെ നവംബർ 3ന് മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്യുകയും ചെയ്തിരുന്നു. മധുരരാജ എന്ന ചിത്രത്തിന് ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മിഥുൻ മാനുവൽ തോമസ് ആണ് ചിത്രത്തിന്റെ തിരക്കഥ. വിഷ്ണു ശർമ്മ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ വിഷ്ണു ശർമ്മയാണ് സംഗീതം ഒരുക്കുന്നത്. ഷമീർ മുഹമ്മദ് ആണ് എഡിറ്റിംഗ്.



By admin

Leave a Reply

Your email address will not be published. Required fields are marked *